---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ്; വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും"
english_title: "Traders and Industrialists Coordinating Committee Adakkathodu Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44314/traders-and-industrialists-coordinating-committee-adakkathodu-unit"
published_at: "2022-05-22T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a0e8a5bbd4_Picsart_22-05-22_15-49-32-275.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ്; വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

> **Lead Summary:** **അടയ്ക്കാത്തോട്: **വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിനായി നിർമ്മിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും 2022 - 24 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അടയ്ക്കാത്തോടിൽ നടന്നു.

## Article Content

**അടയ്ക്കാത്തോട്: **വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിനായി നിർമ്മിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും 2022 - 24 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അടയ്ക്കാത്തോടിൽ നടന്നു.

ജില്ലാ പ്രസിഡണ്ട് ദേവ മേച്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് യാസീൻ കാവുങ്കൽ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സെയ്തുട്ടി വെട്ടുകല്ലുംകുഴിയിൽ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ വിൻസെന്റ് കട്ടയ്ക്കൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മേഖലാ ട്രഷറർ ജോൺ കാക്കരമറ്റും എസ്.എസ്.എൽ.സി, പ്ലസ്ട പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. ചടങ്ങിൽ ആദ്യകാല വ്യാപാരികളെ ആദരിച്ചു. പ്രസിഡണ്ടായി യാസീൻ കാവുങ്കലിനേയും സെക്രട്ടറിയായി സെയ്തു കുട്ടി വെട്ടുകല്ലുംകുഴിയിലിനെയും ട്രഷററായി വിൻസെന്റ് കട്ടയ്ക്കലിനെയും യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44314/traders-and-industrialists-coordinating-committee-adakkathodu-unit)