---
title: "സ്‌കോൾ കേരള സ്വയം പഠന സഹായികളുടെ വിൽപന തുടങ്ങി"
english_title: "School Kerala has started selling self study aids"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44325/school-kerala-has-started-selling-self-study-aids"
published_at: "2022-05-22T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a2049ad098_download.png"
keywords: []
---

# സ്‌കോൾ കേരള സ്വയം പഠന സഹായികളുടെ വിൽപന തുടങ്ങി

> **Lead Summary:** **കണ്ണൂർ : **സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയം പഠന സഹായികളുടെ വിൽപ്പന തുടങ്ങി. സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ ലഭിക്കും. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാൻ ജില്ലാകേന്ദ്രങ്ങളിൽ ഹാജരാക്കണം.

## Article Content

**കണ്ണൂർ : **സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയം പഠന സഹായികളുടെ വിൽപ്പന തുടങ്ങി. സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ ലഭിക്കും. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാൻ ജില്ലാകേന്ദ്രങ്ങളിൽ ഹാജരാക്കണം.

കേരള ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർഥികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിൽ ഹയർസെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കിയ സ്വയം പഠന സഹായികളിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളാണ് മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. ഹയർസെക്കണ്ടറി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44325/school-kerala-has-started-selling-self-study-aids)