---
title: "വിസ്മയ കേസില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.രാജ്കുമാര്‍"
english_title: "DySP P Rajkumar, head of the probe team, said that maximum evidence has been submitted to the court in the Vismaya case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44332/dysp-p-rajkumar-head-of-the-probe-team-said-that-maximum-evidence-has-been-submitted-to-the-court-in-the-vismaya-case"
published_at: "2022-05-22T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a2d65040b9_images (20).jpeg"
keywords: []
---

# വിസ്മയ കേസില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.രാജ്കുമാര്‍

> **Lead Summary:** **കൊല്ലം : **വിസ്മയ കേസില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.രാജ്കുമാര്‍. കഴിയുന്നത്ര രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് പ്രതികരണം. വിഡിയോ കാണാം.

## Article Content

**കൊല്ലം : **വിസ്മയ കേസില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.രാജ്കുമാര്‍. കഴിയുന്നത്ര രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് പ്രതികരണം. വിഡിയോ കാണാം.

സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസികവും ശാരീരികവുമായ പീഡനത്താല്‍ കൊല്ലത്ത് വിസ്മയയെന്ന യുവതി ആത്മഹത്യചെയ്ത പ്രമാദമായ കേസില്‍ വിധി നാളെ. ഭര്‍ത്താവ് എസ്.കിരണ്‍കുമാറാണ് പ്രതി. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിച്ച് മുറിവേല്‍പ്പിക്കുക,കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് കിരണകുമാറിനെതിരായ കുറ്റങ്ങള്‍. 2021 ജൂൺ 21ന് പുലർച്ചെയാണ് ഭർതൃവീട്ടിലെ ശുചിമുറിയില്‍ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. അന്ന് വൈകിട്ട് പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവ് കിരൺകുമാറിനെ പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്ത്ു. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരൺകുമാറിനെ ഓഗസ്റ്റ് 6 ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും വിലകൂടിയ ആഡംബര കാറും ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സെപ്റ്റംബര്‍ 10നാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44332/dysp-p-rajkumar-head-of-the-probe-team-said-that-maximum-evidence-has-been-submitted-to-the-court-in-the-vismaya-case)