---
title: "ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രം: ധനമന്ത്രി നിര്‍മല സീതാരാമന്‍"
english_title: "Loss due to reduction of excise duty on fuel is only for the Center: Finance Minister Nirmala Sitharaman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44334/loss-due-to-reduction-of-excise-duty-on-fuel-is-only-for-the-center-finance-minister-nirmala-sitharaman"
published_at: "2022-05-22T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a329863691_images (21).jpeg"
keywords: []
---

# ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രം: ധനമന്ത്രി നിര്‍മല സീതാരാമന്‍

> **Lead Summary:** **ന്യൂഡൽഹി : **ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

## Article Content

**ന്യൂഡൽഹി : **ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

അതേസമയം കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ നഷ്ടം നേരിടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44334/loss-due-to-reduction-of-excise-duty-on-fuel-is-only-for-the-center-finance-minister-nirmala-sitharaman)