---
title: "കാറിനുള്ളിൽ യുവാവിന്റെയും   യുവതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ "
english_title: "The bodies of a young man and a young woman were found burnt inside a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44343/the-bodies-of-a-young-man-and-a-young-woman-were-found-burnt-inside-a-car"
published_at: "2022-05-22T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a422ac3880_Screenshot_20220522-192935.png"
keywords: []
---

# കാറിനുള്ളിൽ യുവാവിന്റെയും   യുവതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 

> **Lead Summary:** **ബംഗ്‌ളൂരു : **കാറിനുള്ളില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.യശ്വന്ത് , ജ്യോതി എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. തങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മരിച്ചവരിലൊരാള്‍ രക്ഷിതാവിന് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. അയല്‍വാസികളായ യശ്വന്തും ജ്യോതിയും മെയ് 18നാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

## Article Content

**ബംഗ്‌ളൂരു : **കാറിനുള്ളില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.യശ്വന്ത് , ജ്യോതി എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. തങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മരിച്ചവരിലൊരാള്‍ രക്ഷിതാവിന് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. അയല്‍വാസികളായ യശ്വന്തും ജ്യോതിയും മെയ് 18നാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇരുവരെയും കാണാതായതോടെ തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ ബെംഗ്‌ളുറിലെ ഹെബ്ബാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മരിക്കുന്നതിന് മുമ്ബ് ബംഗളൂരുവിലെ ആര്‍ ടി നഗറില്‍ ഇരുവരും താമസിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ തീപിടിച്ച വാഹനം കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തീപിടിത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44343/the-bodies-of-a-young-man-and-a-young-woman-were-found-burnt-inside-a-car)