---
title: "ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി: പാകിസ്ഥാൻ പൗരനെ സൈന്യം പിടികൂടി"
english_title: "Infiltration into India Troops capture Pakistani national"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44349/infiltration-into-india-troops-capture-pakistani-national"
published_at: "2022-05-22T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a47c6995b0_Screenshot_20220522-195320.png"
keywords: []
---

# ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി: പാകിസ്ഥാൻ പൗരനെ സൈന്യം പിടികൂടി

> **Lead Summary:** **ജമ്മു: **അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പൗരനെ സൈന്യം പിടികൂടി. സബേര്‍ നവാസ് എന്ന യുവാവാണ് പിടിയിലായത്.അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

## Article Content

**ജമ്മു: **അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പൗരനെ സൈന്യം പിടികൂടി. സബേര്‍ നവാസ് എന്ന യുവാവാണ് പിടിയിലായത്.അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജമ്മുവിന് സമീപത്തുള്ള അഖ്‌നൂര്‍ സെക്ടറിലൂടെയാണ് പാക് പൗരനായ സബേര്‍ നവാസ് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ, ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഖൗര്‍ പോലീസിന് കൈമാറിയാതായി സൈന്യം അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44349/infiltration-into-india-troops-capture-pakistani-national)