---
title: "എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം"
english_title: "The SFI state conference starts tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44367/the-sfi-state-conference-starts-tomorrow"
published_at: "2022-05-22T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a610701165_Screenshot_20220522-214010.png"
keywords: []
---

# എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:** **പെരിന്തല്‍മണ്ണ: **എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും.ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയില്‍ (പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയം) തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും.

## Article Content

**പെരിന്തല്‍മണ്ണ: **എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും.ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയില്‍ (പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയം) തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും.

ചൊവ്വാഴ്ച അരലക്ഷം വിദ്യാര്‍ത്ഥികളുടെ റാലിക്കുശേഷം വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധീരജ്- പി ബിജു നഗറിലാണ് (ഏലംകുളം ഇ എം എസ് സമുച്ചയം) പ്രതിനിധി സമ്മേളനം നടക്കുക. ബുധന്‍ രാവിലെ 9.30ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.

25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയില്‍ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ഉദ്ഘാടനംചെയ്യും. 27ന് വൈകിട്ട് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44367/the-sfi-state-conference-starts-tomorrow)