---
title: "സർക്കാർ ഓഫീസുകളിലെ  ലാപ്ടോപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ "
english_title: "Man arrested for stealing government office laptops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44372/man-arrested-for-stealing-government-office-laptops"
published_at: "2022-05-22T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a67048c0b9_Screenshot_20220522-220722.png"
keywords: []
---

# സർക്കാർ ഓഫീസുകളിലെ  ലാപ്ടോപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **നിരന്തരമായി സര്‍ക്കാര്‍ ഓഫീസിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.

## Article Content

**തിരുവനന്തപുരം: **നിരന്തരമായി സര്‍ക്കാര്‍ ഓഫീസിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.

സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ അടിച്ചുമാറ്റുന്നതില്‍ വിരുതനായ ജോജി വികാസ്ഭവനില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു. വികാസ്ഭവനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോജിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നായി 14 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചുവെന്നാണ് ജോജി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44372/man-arrested-for-stealing-government-office-laptops)