---
title: "നൂറിന്റെ നിറവിൽ അയ്യപ്പസ്വാമിയുടെ ഉറക്ക പാട്ടായ ഹരിവരാസനം"
english_title: "Ayyappaswamy's sleep song Harivarasanam at the agഇ of 100"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44376/ayyappaswamys-sleep-song-harivarasanam-at-the-ag-of-100"
published_at: "2022-05-22T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a6c70bd8f6_Screenshot_20220522-223009.png"
keywords: []
---

# നൂറിന്റെ നിറവിൽ അയ്യപ്പസ്വാമിയുടെ ഉറക്ക പാട്ടായ ഹരിവരാസനം

> **Lead Summary:** **പന്തളം**: ശബരിമല അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചിട്ട് നൂറാം വര്‍ഷത്തിലേക്ക്.ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സമിതി തീരുമാനിച്ചു.

## Article Content

**പന്തളം**: ശബരിമല അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചിട്ട് നൂറാം വര്‍ഷത്തിലേക്ക്.ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സമിതി തീരുമാനിച്ചു.

പന്തളം രാജകുടുംബം, ശബരിമല തന്ത്രികുടുംബം, ഹരിവരാസനം ട്രസ്റ്റ്, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പരമ്ബരാഗത സംഘങ്ങള്‍, ഗുരുസ്വാമിമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, കലാ-സാംസ്‌കാരിക-സാഹിത്യ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കും. ജൂണ്‍ 11ന് രാവിലെ 10ന് ചെന്നൈ ശ്രീവാരി ഓഡിറ്റോറിയത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ സ്വാഗതസംഘം രൂപീകരണം നടക്കുമെന്ന് ദേശിയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥന സമിതി അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമ്ബോറ്റി കോഴഞ്ചേരി, അഡ്വ. ജയന്‍ ചെറുവള്ളി, വി.കെ. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 29ന് പന്തളത്ത് തുടക്കമാകും. സ്വാഗതസംഘ സമിതിക്ക് രുപം നല്‍കാന്‍ സ്വാമി അയ്യപ്പദാസ് ജനറല്‍ സെക്രട്ടറിയായും ജി. പൃഥ്വിപാല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായും സംസ്ഥാനതല സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 1923-ല്‍ അമ്ബലപ്പുഴ പുറക്കാട്ട് കോന്നത്ത് തറവാട്ടില്‍ ജാനകി അമ്മ എന്ന ഭക്ത എഴുതി തന്റെ അച്ഛന്‍ അനന്തകൃഷ്ണയ്യര്‍ വശം ശബരിമല സന്നിധിയില്‍ കാണിക്കയായി സമര്‍പ്പിച്ചതാണ് ഹരിവരാസനം എന്ന ദിവ്യ മന്ത്രാക്ഷരീ കീര്‍ത്തനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44376/ayyappaswamys-sleep-song-harivarasanam-at-the-ag-of-100)