---
title: "സിനിമാ- നാടക സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു"
english_title: "Film and drama music director Paris Chandran has passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44390/film-and-drama-music-director-paris-chandran-has-passed-away"
published_at: "2022-05-23T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ade953d85e_kk.1.1635465.jpg"
keywords: []
---

# സിനിമാ- നാടക സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്**: പ്രശസ്ത സിനിമാ- നാടക സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്.66 വയസ്സായിരുന്നു.

## Article Content

**കോഴിക്കോട്**: പ്രശസ്ത സിനിമാ- നാടക സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്.66 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് നാലിനു നരിക്കുനിയിലെ തറവാട്ട് വളപ്പില്‍.

നാടക സംഗീത രംഗത്ത് മികച്ച സംഭാവന നല്‍കിയ അദ്ദേഹം മനോജ്‌ കാന സംവിധാനം ചെയ്ത ചായില്യം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. ബയോസ്കോപ്പ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു.

ദൃഷ്ടാന്തം, ബോംബെ മിഠായി, നഖരം, ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ഈട എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44390/film-and-drama-music-director-paris-chandran-has-passed-away)