---
title: "ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം"
english_title: "Son's suicide attempt after stabbing sleeping father, cutting nerve in hand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44397/sons-suicide-attempt-after-stabbing-sleeping-father-cutting-nerve-in-hand"
published_at: "2022-05-23T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628aede23c949_download (1).jpeg"
keywords: []
---

# ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം

> **Lead Summary:** **കോഴിക്കോട്**: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍ കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി ആണ് മരിച്ചത്. മകന്‍ മുഹമ്മദലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.

## Article Content

**കോഴിക്കോട്**: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍ കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി ആണ് മരിച്ചത്. മകന്‍ മുഹമ്മദലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭർത്താവിന്റെ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44397/sons-suicide-attempt-after-stabbing-sleeping-father-cutting-nerve-in-hand)