---
title: "മാനന്തവാടി കോളയാട് ആലച്ചേരി മാലൂർ മട്ടന്നൂർ വിമാനത്താവളം കെ എസ് ആർ ടി സി ബസ്സ് അനുവദിക്കുക"
english_title: "Mananthavady Kolayad Alachery Malur Mattannur Airport Allotted KSRTC Bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4440/mananthavady-kolayad-alachery-malur-mattannur-airport-allotted-ksrtc-bus"
published_at: "2021-10-10T15:25:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162b8b165724_PicsArt_10-10-03.16.37.jpg"
keywords: []
---

# മാനന്തവാടി കോളയാട് ആലച്ചേരി മാലൂർ മട്ടന്നൂർ വിമാനത്താവളം കെ എസ് ആർ ടി സി ബസ്സ് അനുവദിക്കുക

> **Lead Summary:** ആലച്ചേരി: മാനന്തവാടിയിൽ നിന്ന് ആലച്ചേരി മാലൂർ വഴിമട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗം സർക്കാരിനോട് അഭ്യർഥിച്ചു.

## Article Content

ആലച്ചേരി: മാനന്തവാടിയിൽ നിന്ന് ആലച്ചേരി മാലൂർ വഴിമട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗം സർക്കാരിനോട് അഭ്യർഥിച്ചു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം എൽ എ കെ.കെ.ശൈലജ,ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ആലച്ചേരി വായനശാലയിൽ ചേർന്ന വാർഷിക പൊതുയോഗം കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.മോഹൻ ദാസ് സി. അധ്യക്ഷത വഹിച്ചു.

വായനശാല സെക്രട്ടറി കെ.വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.വിനീഷ് സ്വാഗതം പറഞ്ഞു .എം.രമേശൻ, കരുണാകരൻ.പി, സി.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി എം.സതീശൻ പ്രസിഡണ്ട് സീന കെ വൈസ് പ്രസിഡണ്ട് രാഹുൽ.എ.വി. സിക്രട്ടറി ജിപ്സ (ജോ. സിക്രട്ടറി) എന്നിവരെ പുതിയ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചടങ്ങിന് ആവണി.കെ. നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4440/mananthavady-kolayad-alachery-malur-mattannur-airport-allotted-ksrtc-bus)