---
title: "കെ എസ് ആർ ടി സി അടുത്തമാസവും ശമ്പള പ്രതിസന്ധി "
english_title: "KSRTC pay crisis next month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44410/ksrtc-pay-crisis-next-month"
published_at: "2022-05-23T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b0a6e3ca7f_Screenshot_20220523-094421.png"
keywords: []
---

# കെ എസ് ആർ ടി സി അടുത്തമാസവും ശമ്പള പ്രതിസന്ധി 

> **Lead Summary:** **തിരുവനന്തപുരം:**കെ.എസ്.ആര്‍.ടി.സിയില്‍ സര്‍ക്കാര്‍ ധനസഹായമില്ലാതെ മേയിലെ ശമ്പളവും നല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ്.ഇതിനായി 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തുനല്‍കി.

## Article Content

**തിരുവനന്തപുരം:**കെ.എസ്.ആര്‍.ടി.സിയില്‍ സര്‍ക്കാര്‍ ധനസഹായമില്ലാതെ മേയിലെ ശമ്പളവും നല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ്.ഇതിനായി 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തുനല്‍കി.

എന്നാല്‍ ഇത് പരിഗണിക്കുമോ എന്നതില്‍ ഉറപ്പില്ല. എല്ലാ മാസവും സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിക്കേണ്ടെന്ന ധനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഫലത്തില്‍ മേയിലെ ശമ്ബളവിതരണം ഏപ്രിലിലേതിനെക്കാള്‍ പ്രതിസന്ധിയിലാണെന്നാണ് സൂചന. സര്‍ക്കാര്‍ സഹായം വൈകിയതാണ് ഇത്തവണ ശമ്പള വിതരണം വൈകിപ്പിച്ചത്.

സര്‍ക്കാര്‍ നടപടികളില്‍ കാലതാമസമുണ്ടായതായി തൊഴിലാളി യൂനിയനുകള്‍ ആരോപിച്ചിരുന്നു. അതേസമയം ഇന്ധനവിലക്കുറവ് കെ.എസ്.ആര്‍.ടി.സിക്കും ആശ്വാസമാണ്. 3.5 ലക്ഷം ലിറ്റര്‍ ഡീസല്‍ പ്രതിദിനം കോര്‍പറേഷന്‍ ഉപയോഗിക്കുന്നുണ്ട്. ദിവസം 20-25 ലക്ഷം രൂപയുടെ ലാഭമുണ്ടാകും.

സര്‍ക്കാര്‍ സഹായം ലഭിച്ചെങ്കിലും സൂപ്രണ്ട് മുതല്‍ എക്‌സി. ഡയറക്ടര്‍മാര്‍ക്ക് വരെ ഏപ്രിലിലെ ശമ്ബളം കൊടുക്കാന്‍ ഇനിയും 2.5 കോടി രൂപ കൂടി വേണം. തിങ്കളാഴ്ചത്തെ വരുമാനത്തില്‍നിന്ന് ശമ്ബളം നല്‍കാനാണ് ശ്രമം. വെള്ളിയാഴ്ച ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ക്കായി 53.5 കോടിയും ശനിയാഴ്ച മെക്കാനിക്, മിനിസ്റ്റീരിയല്‍ തുടങ്ങി മറ്റുവിഭാഗങ്ങള്‍ക്കായി 20 കോടിയും ശമ്ബളമായി നല്‍കി. ഡയസ്‌നോണ്‍ ദിവസങ്ങളിലെ ശമ്പളം  ഒഴിവാക്കിയാല്‍ ഏപ്രിലില്‍ 76 കോടിയാണ് വേണ്ടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44410/ksrtc-pay-crisis-next-month)