---
title: "വീടിനുമുന്നിലെ  മദ്യപാനം ചോദ്യം ചെയ്തു: 45 കാരനെ മദ്യപാനികൾ ചവിട്ടിക്കൊന്നു"
english_title: "Alcohol in front of the house questioned: 45-year-old man trampled to death by alcoholics"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44417/alcohol-in-front-of-the-house-questioned-45-year-old-man-trampled-to-death-by-alcoholics"
published_at: "2022-05-23T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b1025546a7_Screenshot_20220523-100855.png"
keywords: []
---

# വീടിനുമുന്നിലെ  മദ്യപാനം ചോദ്യം ചെയ്തു: 45 കാരനെ മദ്യപാനികൾ ചവിട്ടിക്കൊന്നു

> **Lead Summary:** **ആലപ്പുഴ**: കായംകുളത്ത് റോഡരികില്‍ നാല്‍പത്തിയഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനം ചോദ്യം ചെയ്തതതിനാണ് പ്രതികള്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയത്.

## Article Content

**ആലപ്പുഴ**: കായംകുളത്ത് റോഡരികില്‍ നാല്‍പത്തിയഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനം ചോദ്യം ചെയ്തതതിനാണ് പ്രതികള്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയത്.

കൃഷ്ണകുമാറിന്റെ വീടിന് മുന്നിലിരുന്ന് പ്രതികള്‍ മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ ചവിട്ടിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കൃഷ്ണകുമാറിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കൃഷ്ണകുമാര്‍ അയല്‍വാസികളുമായി വഴക്കിടുന്നത് കണ്ടിരുന്നെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റതാണ് കൃഷ്ണകുമാറിന്റെ മരണത്തിന് കാരണമെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അയല്‍വാസികളെ പൊലീസ് ചോദ്യം ചെയ്തു.

ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44417/alcohol-in-front-of-the-house-questioned-45-year-old-man-trampled-to-death-by-alcoholics)