---
title: "സംസ്ഥാനത്ത്‌   വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും "
english_title: "The availability of medicines in the state is likely to decline in the coming days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44442/the-availability-of-medicines-in-the-state-is-likely-to-decline-in-the-coming-days"
published_at: "2022-05-23T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b2501611c3_Screenshot_20220523-113531.png"
keywords: []
---

# സംസ്ഥാനത്ത്‌   വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്ബത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്ബത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കഴിഞ്ഞിട്ടില്ല.

കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവില്‍ 50കോടി വിറ്റുവരവുള്ള കമ്ബനികള്‍ക്ക് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം. ഇതോടെ ചെറിയ കമ്ബനികള്‍ക്ക് അവസരം നഷ്ടമായി. വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. കരാര്‍ ഒപ്പുവച്ച്‌ പണം കെട്ടിവച്ച ശേഷമാകും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെയാണ് ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാവുക. നിലവില്‍ പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്.

മരുന്ന് ക്ഷാമം മുന്നില്‍ കണ്ട് ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഒന്നിച്ച്‌ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൂടുതലുള്ള ആശുപത്രിയില്‍ നിന്ന് കുറവ് വരുന്ന ഇടങ്ങളിലേക്ക് സ്റ്റോക്ക് നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44442/the-availability-of-medicines-in-the-state-is-likely-to-decline-in-the-coming-days)