---
title: "തൃക്കാക്കരയില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ക്യാമ്പ്  ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി"
english_title: "Campaign in Thrikkakara reaches last lap"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44447/campaign-in-thrikkakara-reaches-last-lap"
published_at: "2022-05-23T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b2dadb1d00_146737-jo-joseph.jpg"
keywords: []
---

# തൃക്കാക്കരയില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ക്യാമ്പ്  ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി

> **Lead Summary:** തൃക്കാക്കര: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയുള്ള ആറ് ദിവസം മണ്ഡലത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

## Article Content

തൃക്കാക്കര: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയുള്ള ആറ് ദിവസം മണ്ഡലത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

99 സീറ്റ് 100 ആക്കുക എന്നതിനപ്പുറം കെ റെയില്‍ അടക്കമുള്ള വിവാദങ്ങളില്‍ പ്രതിപക്ഷത്തിനും വിമര്‍ശകര്‍ക്കും വിജയത്തിലൂടെ മറുപടി നല്കുക എന്നതാണ് മുഖ്യമന്ത്രി ഉദേശിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ആസൂത്രണം ചെയ്യുന്നത്.

അമേരിക്കയില്‍ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി കുറച്ച്‌ ദിവസം തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്ത ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവസാന ഘട്ടത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി എത്തുന്നത്.

ഇന്ന് മുതല്‍ വിവിധ പൊതുയോഗങ്ങളിലും റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് മുതല്‍ മെയ് 27 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പരിപാടികള്‍. സഭ സ്ഥാനാര്‍ത്ഥി വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി എന്ത് പറയും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44447/campaign-in-thrikkakara-reaches-last-lap)