---
title: "പി സി ജോർജ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ"
english_title: "PC George still in hiding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44460/pc-george-still-in-hiding"
published_at: "2022-05-23T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b3163abc87_Screenshot_20220523_121944.jpg"
keywords: []
---

# പി സി ജോർജ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

> **Lead Summary:** വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ കഴിയുന്ന പി സി ജോർജിനായി പോലീസ് അന്വേഷണം തുടരുന്നു. ജോർജിന്റെ ഗൺമാനെയും അടുത്ത ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

## Article Content

വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ കഴിയുന്ന പി സി ജോർജിനായി പോലീസ് അന്വേഷണം തുടരുന്നു. ജോർജിന്റെ ഗൺമാനെയും അടുത്ത ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.

പ്രസംഗത്തിൽ പ്രകോപനപരമായ പരാമർശങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തിൽ പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഇന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് നേരിട്ട് പരിശോധിക്കും.

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്ന കോടതിയാണ് പ്രസംഗം നേരിട്ട് പരിശോധിക്കുന്നത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44460/pc-george-still-in-hiding)