---
title: "പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല"
english_title: "Admission Ceremony: Students are not allowed to march in procession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44466/admission-ceremony-students-are-not-allowed-to-march-in-procession"
published_at: "2022-05-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b385f7639d_1600x960_1183696-praveshanolsavam.jpg"
keywords: []
---

# പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

> **Lead Summary:** തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.

## Article Content

തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.

ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. സ്കൂളുകളിൽ നടക്കുന്ന ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്ന് നേരത്തെ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.

ഈ വർഷം മുതൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രവേശനോത്സവം അടക്കമുള്ള ഉദ്ഘാടന പരിപാടികളിൽ കുട്ടികൾക്ക് സദസ്സിൽ ഇരിക്കാൻ സൗകര്യമൊരുക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44466/admission-ceremony-students-are-not-allowed-to-march-in-procession)