---
title: "ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ ഐഎസ്ഐ: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം  "
english_title: "ISI warns to destroy railway tracks in India: Intelligence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44473/isi-warns-to-destroy-railway-tracks-in-india-intelligence"
published_at: "2022-05-23T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b3b49a20ad_Screenshot_20220523-131310.png"
keywords: []
---

# ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ ഐഎസ്ഐ: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം  

> **Lead Summary:** **ന്യൂഡല്‍ഹി**: ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.

## Article Content

**ന്യൂഡല്‍ഹി**: ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.

പ്രധാനമായും പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെ റെയില്‍വേ ട്രാക്കുകള്‍ ബോംബ് വച്ച്‌ തകര്‍ക്കാനാണ് പദ്ധതി. ഇന്ത്യയിലുള്ള പാക് സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്ഫോടനം നടത്താനാണ് പദ്ധതിയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ അട്ടിമറി നടത്താന്‍ ഐഎസ്‌ഐ വമ്ബന്‍ തോതില്‍ ഫണ്ടിറക്കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ഗുഡ്സ് ട്രെയിനുകള്‍ വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തുകയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. സ്ഫോടനങ്ങള്‍ക്ക് പാക് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് ഐ എസ് ഐ വലിയ സാമ്ബത്തിക സഹായമാണ് നല്‍കുന്നതെന്നും ഏജന്‍സികള്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44473/isi-warns-to-destroy-railway-tracks-in-india-intelligence)