---
title: "കോടതിവിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ "
english_title: "Happy with the court decision Mother of Wonder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44478/happy-with-the-court-decision-mother-of-wonder"
published_at: "2022-05-23T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b41771bc34_Screenshot_20220523_133950.jpg"
keywords: []
---

# കോടതിവിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ 

> **Lead Summary:** കൊല്ലം: കിരൺ കുമാർ കുറ്റക്കാരനാണെന്ന അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറ‍‍യുന്നു.

## Article Content

കൊല്ലം: കിരൺ കുമാർ കുറ്റക്കാരനാണെന്ന അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറ‍‍യുന്നു.

ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്. അതെല്ലാം കേട്ടുകഴിഞ്ഞാൽ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയിൽ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു.

വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44478/happy-with-the-court-decision-mother-of-wonder)