---
title: "ഡൽഹിയിൽ കനത്ത മഴ :വിമാനങ്ങൾ തിരിച്ചുവിട്ടു"
english_title: "Heavy rains in Delhi: Flights diverted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44497/heavy-rains-in-delhi-flights-diverted"
published_at: "2022-05-23T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b5271e4545_Screenshot_20220523-144748.png"
keywords: []
---

# ഡൽഹിയിൽ കനത്ത മഴ :വിമാനങ്ങൾ തിരിച്ചുവിട്ടു

> **Lead Summary:** സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കി ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു. പുലര്‍ച്ചെ 5 മണിക്ക് 29 ഡിഗ്രി സെല്‍സിസ് അടയാള പെടുത്തിയ താപനില 7 മണിയോടുകൂടി 18 ഡിഗ്രി സെല്‍സിസ് ആയി കുറയുകയായിരുന്നു അടുത്ത രണ്ട് മണിക്കൂറില്‍ 60-90 കിലോമീറ്റര്‍ വേഗത്തില്‍, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്.

## Article Content

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കി ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു. പുലര്‍ച്ചെ 5 മണിക്ക് 29 ഡിഗ്രി സെല്‍സിസ് അടയാള പെടുത്തിയ താപനില 7 മണിയോടുകൂടി 18 ഡിഗ്രി സെല്‍സിസ് ആയി കുറയുകയായിരുന്നു അടുത്ത രണ്ട് മണിക്കൂറില്‍ 60-90 കിലോമീറ്റര്‍ വേഗത്തില്‍, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു പൊതു ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ ഗുരുഗ്രാമിന്റെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. മോട്ടി ബാഗില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് കാറില്‍ കുരുങ്ങിയ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുര്‍ബലമായ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഇടിമിന്നല്‍ മൂലം കേടുപാടുകള്‍ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധ്യമെങ്കില്‍ ആളുകള്‍ വീടിനുള്ളില്‍തന്നെ തുടരാനും യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സര്‍വീസുകള്‍ മുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്ബനികളുമായി ബന്ധപ്പെടാന്‍ വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

വിസ്‌താരയുടെ മുംബൈയില്‍ നിന്നുള്ള വിമാനവും, അലയന്‍സ് എയറിന്റെ രണ്ടു വിമാനങ്ങളും ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ വഡോദരയില്‍ നിന്നുള്ള വിമാന സര്‍വീസും ഇന്‍ഡിഗോയുടെ ജബല്‍പുരില്‍നിന്നും പട്‌നയില്‍നിന്നുമുള്ള വിമാന സര്‍വീസുകള്‍ ജയ്പുര്‍ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിട്ടതായും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44497/heavy-rains-in-delhi-flights-diverted)