---
title: "മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു: സംസ്ഥാനത്ത് അടുത്ത നാല് ദിവസം തെളിഞ്ഞ കാലാവസ്ഥ"
english_title: "Rain alerts withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44507/rain-alerts-withdrawn"
published_at: "2022-05-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b5a997ab9c_166472_1589269903.jpg"
keywords: []
---

# മഴ അലര്‍ട്ടുകള്‍ പിന്‍വലിച്ചു: സംസ്ഥാനത്ത് അടുത്ത നാല് ദിവസം തെളിഞ്ഞ കാലാവസ്ഥ

> **Lead Summary:** തിരുവനന്തപുരം: ഒരാഴ്ചയോളം നീണ്ട് നിന്ന വ്യാപക മഴക്ക് ഇടവേള. സംസ്ഥാനത്തെ മഴ മുന്നറിയിപ്പും വിവിധ ജില്ലകള്‍ക്കുള്ള ജാഗ്രതനിര്‍ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.വെള്ളിയാഴ്ചവരെ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴക്ക് സാധ്യതയില്ല.

## Article Content

തിരുവനന്തപുരം: ഒരാഴ്ചയോളം നീണ്ട് നിന്ന വ്യാപക മഴക്ക് ഇടവേള. സംസ്ഥാനത്തെ മഴ മുന്നറിയിപ്പും വിവിധ ജില്ലകള്‍ക്കുള്ള ജാഗ്രതനിര്‍ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.വെള്ളിയാഴ്ചവരെ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴക്ക് സാധ്യതയില്ല.

അതേ സമയം തെക്ക് പടി‍ഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്നും തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു തുടങ്ങി.ഇനി അറബികടലില്‍ വ്യാപിക്കണം.

സാഹചര്യം അനുകൂലമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.ഈയാഴ്ച അവസാനത്തോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44507/rain-alerts-withdrawn)