---
title: "ഭർതൃവീട്ടിലെ അലമാരയിൽ യുവതി തൂങ്ങി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും "
english_title: "The crime branch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44508/the-crime-branch"
published_at: "2022-05-23T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b5ac842f45_Screenshot_20220523-152451.png"
keywords: []
---

# ഭർതൃവീട്ടിലെ അലമാരയിൽ യുവതി തൂങ്ങി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്ടെ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന എന്ന 21 കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി.

## Article Content

**കോഴിക്കോട്: **കോഴിക്കോട്ടെ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന എന്ന 21 കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി.

റിസ്വാനയുടെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ന്നാണ് വടകര റൂറല്‍ എസ്.പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസിനാണ് അന്വേഷണ ചുമതല. മെയ് ആദ്യവാരത്തിലാണ് അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍ത്തവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞു രണ്ട് വര്‍ഷമായിട്ടും റിസ്വാന ഭര്‍തൃ വീട്ടില്‍ നിരന്തരം പീഡനത്തിന് ഇരയായി എന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭാരത് സഹോദരി എന്നിവര്‍ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായും റഫീഖ് ആരോപിച്ചു. റിസ്വാന തൂങ്ങിമരിച്ചു എന്നത് ഭര്‍തൃ വീട്ടുകാര്‍ ഒഴികെ മറ്റാരും കണ്ടതായി വിവരമില്ല എന്നതും മരണത്തില്‍ ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44508/the-crime-branch)