---
title: "ദേശീയ ചൂണ്ടയിടല്‍ മത്സരം റഫീക്ക് കാദര്‍ ജേതാവായി  "
english_title: "Rafeeq Kadar wins National Baiting Competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44513/rafeeq-kadar-wins-national-baiting-competition"
published_at: "2022-05-23T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b60c1053d3_maxresdefault.jpg"
keywords: []
---

# ദേശീയ ചൂണ്ടയിടല്‍ മത്സരം റഫീക്ക് കാദര്‍ ജേതാവായി  

> **Lead Summary:** ഏഴോം പുഴയില്‍ ദേശീയ ചൂണ്ടയിടല്‍ മത്സരം. 69 പേര്‍ പങ്കെടുത്ത മത്സരത്തില്‍, 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസര്‍കോട് സ്വദേശി റഫീക്ക് കാദര്‍ ജേതാവായി.

## Article Content

ഏഴോം പുഴയില്‍ ദേശീയ ചൂണ്ടയിടല്‍ മത്സരം. 69 പേര്‍ പങ്കെടുത്ത മത്സരത്തില്‍, 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസര്‍കോട് സ്വദേശി റഫീക്ക് കാദര്‍ ജേതാവായി.

530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയില്‍ കോര്‍ത്ത മലപ്പുറം സ്വദേശി എന്‍ സലാഹുദ്ദീന്‍ രണ്ടാം സ്ഥാനം നേടി. കണ്ണൂര്‍ സ്വദേശി എം സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് കാസര്‍കോട് നാലാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ തൂക്കം ലഭിക്കുന്ന മത്സ്യങ്ങള്‍ പിടിക്കുന്നവരാണ് വിജയികളായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44513/rafeeq-kadar-wins-national-baiting-competition)