---
title: "ഒരുമയുടെ സന്ദേശവുമായി ഗ്രാമോത്സവം സംഘടിപ്പിച്ചു "
english_title: "The village festival was organized with the message of unity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44516/the-village-festival-was-organized-with-the-message-of-unity"
published_at: "2022-05-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b634e4fb07_Picsart_22-05-23_16-04-24-697.jpg"
keywords: []
---

# ഒരുമയുടെ സന്ദേശവുമായി ഗ്രാമോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** തൊടീക്കളം : വർഷങ്ങളായി കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കണ്ണവം തൊടീക്കളത്തെ സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

## Article Content

തൊടീക്കളം : വർഷങ്ങളായി കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കണ്ണവം തൊടീക്കളത്തെ സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

കോൽക്കളി, മെഗാ തിരുവാതിര തുടങ്ങിയവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം അഡ്വ.പി സന്തോഷ് കുമാർ എം പി ഉദ്‌ഘാടനം ചെയ്തു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ സർവകലാശാല കലോത്സവത്തിൽ സമ്മാനം നേടിയ സൂര്യനന്ദന് ചടങ്ങിൽ ഉപഹാരം നൽകി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സഹദേവൻ ,യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ , എം ലീന, പി സുധാകരൻ ,പാലക്കണ്ടി വിജയൻ ,മോഹനൻ,പി എം ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44516/the-village-festival-was-organized-with-the-message-of-unity)