---
title: "സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ"
english_title: "Inspection of school vehicles on 25th and 26th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44530/inspection-of-school-vehicles-on-25th-and-26th"
published_at: "2022-05-23T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b72f87d4d0_images (26).jpeg"
keywords: []
---

# സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ

> **Lead Summary:** **കണ്ണൂർ: **ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.

## Article Content

**കണ്ണൂർ: **ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.

മെയ് 25 ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം-മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട് -അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും മെയ് 26 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന നടത്തുകയെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44530/inspection-of-school-vehicles-on-25th-and-26th)