---
title: "കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം"
english_title: "Question paper repeated at Kannur University"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44533/question-paper-repeated-at-kannur-university"
published_at: "2022-05-23T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b76858b82e_images (27).jpeg"
keywords: []
---

# കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. ഇന്ന് നടന്ന നാലാം സെമസ്റ്റര്‍ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കഴിഞ്ഞ വര്‍ഷത്തേത് അതേപടി അവര്‍ത്തിച്ചത്. വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടി.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. ഇന്ന് നടന്ന നാലാം സെമസ്റ്റര്‍ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കഴിഞ്ഞ വര്‍ഷത്തേത് അതേപടി അവര്‍ത്തിച്ചത്. വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടി.

അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സെന്റ് നാളെ കണ്‍ട്രോളര്‍ സ്ഥാനം ഒഴിയും. ഇദ്ദേഹം തിരികെ കോളേജിലേക്ക് മാറും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലേക്കാണ് മടങ്ങുന്നത്. ഈ മാസം 25 ന് അദ്ദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ റീജോയിന്‍ ചെയ്യും. സര്‍വകലാശാല ഇതുവരെ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി ചോദ്യപ്പേപ്പര്‍ ആവര്‍ത്തിക്കപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44533/question-paper-repeated-at-kannur-university)