---
title: "ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മുങ്ങി മരിച്ചു "
english_title: "falling into a bucket of water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44566/falling-into-a-bucket-of-water"
published_at: "2022-05-23T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628baa9f007bf_Screenshot_20220523-210507.png"
keywords: []
---

# ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മുങ്ങി മരിച്ചു 

> **Lead Summary:** കോട്ടയം: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് - ശരണ്യ ദമ്ബതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്.

## Article Content

കോട്ടയം: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് - ശരണ്യ ദമ്ബതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്.

ബക്കറ്റിലെ വെള്ളത്തിലേക്ക് വീണ് കുഞ്ഞ് മുങ്ങിമരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. ശരണ്യയുടെ ചെമ്ബിളാവ് വളര്‍കോടുള്ള വീട്ടില്‍വച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂര്‍ പൊലീസ് സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44566/falling-into-a-bucket-of-water)