---
title: "യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം"
english_title: "United Merchant's Chamber Peravoor Unit Family Reunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44567/united-merchants-chamber-peravoor-unit-family-reunion"
published_at: "2022-05-23T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bac6c6eca6_Picsart_22-05-23_21-15-47-863.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

> **Lead Summary:**  **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും റോബിൻസ് ഹാളിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.യു.എം.സി സംസ്ഥാന സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി.

## Article Content

 **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും റോബിൻസ് ഹാളിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.യു.എം.സി സംസ്ഥാന സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി.

പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വൈസ്. പ്രസിഡന്റ്നിഷബാലകൃഷ്ണൻ,പഞ്ചായത്തംഗങ്ങളായ റജീന സിറാജ്പൂക്കോത്ത്,എം.ഷൈലജ,യു.എം.സി.സംസ്ഥാന ട്രഷറർ ടി.എഫ്.സെബാസ്റ്റ്യൻ,ജില്ലാ കൺവീനർ ഷിനോജ് നരിതൂക്കിൽ,ചുമട്ട് തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറി യു.വി.അനിൽ കുമാർ,ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട എൻ.പി.പ്രമോദ്,ചേമ്പർ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയികളായ ബിന്റി പി.ബിജു(എം.ഐ.ടി അഞ്ചാം റാങ്ക്),ഫാത്തിമ സന(ബി.ഫാം,ഫസ്റ്റ് സെമസ്റ്റർ ക്ലാസ് ടോപ്പർ),മിഷേൽ സാറ( വിദ്യാരംഗംഉപജില്ലാ അഭിനയ മത്സരം ഒന്നാം സ്ഥാനം)എന്നിവരെ മെമെന്റോ നല്കി ആദരിച്ചു. ദിവ്യ സ്വരൂപ്,അലി പോളൊ,വി.കെ.വിനേശൻ,മധു നന്ത്യത്ത്,സൈമൺ മേച്ചേരി,നാസർ ബറാക്ക,രാജേഷ് പനയട,ഒ.ജെ.ബെന്നി,എം.രജീഷ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44567/united-merchants-chamber-peravoor-unit-family-reunion)