---
title: "കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. "
english_title: "The Left also went on strike demanding the implementation of salary reform in KSRTC."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4457/the-left-also-went-on-strike-demanding-the-implementation-of-salary-reform-in-ksrtc"
published_at: "2021-10-10T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162e052699d5_images (26).jpeg"
keywords: []
---

# കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. 

> **Lead Summary:** കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്താനാണ് തീരുമാനം.

## Article Content

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്താനാണ് തീരുമാനം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു. മാനേജ്‌മെന്റിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി തന്നെ ശമ്പള പരിഷ്‌കരണത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇടതുസംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4457/the-left-also-went-on-strike-demanding-the-implementation-of-salary-reform-in-ksrtc)