---
title: "കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ "
english_title: "Three policemen have been suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44572/three-policemen-have-been-suspended"
published_at: "2022-05-23T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bb47f8239b_Picsart_22-05-23_21-50-15-294.jpg"
keywords: []
---

# കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷൻ.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷൻ.

എഎസ് ഐ സജീവന്‍, സിപിഒമാരായ ജസീര്‍, അരുണ്‍ എന്നിവരെയാണ് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മയക്കുമരുന്ന് കേസ് റിമാന്‍ഡ് പ്രതി ആലമ്ബാടി സ്വദേശി അമീര്‍ അലി (23) ആണ് വിലങ്ങുമായി രക്ഷപ്പെട്ടത്.

കാസര്‍കോട് വച്ച്‌ പൊലീസുകാരെ തള്ളിമാറ്റിയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയില്‍ വച്ച്‌ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എംഡിഎംഎ യും രണ്ട് കൈത്തോക്കുകളുമായാണ് അമീര്‍ അലി പിടിയിലാകുന്നത്. ഇന്ന് രാവിലെ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ എത്തിക്കുമ്ബോഴാണ് ഇയാള്‍ ഓടിയത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44572/three-policemen-have-been-suspended)