വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍
May 23, 2022 09:49 PM | By Emmanuel Joseph

ബെംഗളൂരു: വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ കുട്ടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു. ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പൊലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് യുവാവിനെ വിട്ടയച്ചത്.

ഇതേച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച്‌ മാതാപിതാക്കളോട് പരാതി പറയുമെന്നും പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നു. തുടര്‍ന്ന്, തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാര്‍ ബെംഗളൂരുവിലെത്തി, അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Arrested

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories