ഇരിട്ടി: അലയന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. പി.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ.ജി. ശിവരാമകൃഷ്ണന്, വി.എം. നാരായണന്, ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റിനില്‍ മനോഹര്‍, പി.കെ. ആന്റണി, റീജിയണല്‍ ചെയര്മാന് രാഹുല്‍ പ്രഭാകരന്, വി.ടി. തോമസ്, ജോസ് താമരശ്ശേരില്‍, ജോയ് ഐരാണി, ബെന്നി പാലക്കല്‍, ടി.ജെ. അഗസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേര വിദ്യഹരിതം പദ്ധതി പ്രകാരം സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ മുഖേന ഇരിട്ടി മലയോര മേഖലയില്‍ 5000 വീടുകളില്‍ പച്ചക്കറി തൈകളും അനുബന്ധ സാമഗ്രികളും എത്തിക്കും. ഭാരവാഹികള്‍ : പികെ. ആന്റണി (പ്രസിഡന്റ്), ബെന്നി പാലക്കല്‍ (വൈസ് പ്രസിഡന്റ്), വി.എം. നാരായണന് (സെക്രട്ടറി), ഡോ. ജി. ശിവരാമകൃഷ്ണന് (ട്രഷറര്‍), എന്‍.കെ. ബിജു (ജോയിന്റ് സെക്രട്ടറി) എക്സിക്യുട്ടീവ് അംഗങ്ങള്‍ : ജോയ്ക്കുട്ടി അബ്രഹാം, സിബി ജോര്‍ജ്, എം.സി. തോമസ്, അനന്തന്.
New office bearers took office