ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ
May 23, 2022 11:05 PM | By News Desk

ബത്തേരി: ചെതലയം ആറാം മൈലില്‍ കാറിലിരിക്കുകയായിരുന്ന 2 യുവാക്കളെ സാരമായി വെട്ടിപ്പരുക്കേല്‍പിച്ച 4 പേര്‍ അറസ്റ്റില്‍.വെട്ടേറ്റ് ചികിത്സ തേടിയ ചെതലയം സ്വദേശികളായ സൂരജിന്റെയും അരുണിന്റെയും പരാതിയിലാണ് അറസ്റ്റ്. പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), നമ്ബിക്കൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുല്‍ (26), കൈപ്പ‍ഞ്ചേരി ആലഞ്ചേരി നൗഷാദ്(45), നൂല്‍പുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലില്‍ തിഞ്ചു(27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 15നാണ് കേസിന് ആസ്പദമായ സംഭവം. ചേനാട് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം കഴിഞ്ഞു രാത്രി 9 മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ട തങ്ങളുടെ കാറില്‍ ഇരിക്കുകയായിരുന്നു സൂരജും അരുണും. കാറിന്റെ ഹെഡ്‌ലൈറ്റ് കെടുത്തിയിരുന്നില്ല. അപ്പോള്‍ ബത്തേരി ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു നാലംഗ സംഘം. ഹെഡ്‌ലൈറ്റ് കെടുത്താത്തതിനെ കാറിലെത്തിയ സംജാദും സംഘവും ചോദ്യം ചെയ്തു.

ലൈറ്റ് കെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ കാറിലിരുന്നവര്‍ അതിന് തയാറായില്ല. തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയുമായി. ഇതിനിടെ നാലംഗ സംഘം ക്ഷുഭിതരായി കത്തി ഉപയോഗിച്ച്‌ സൂരജിന്റെ കഴുത്തിനും അരുണിന്റെ പുറത്തും വെട്ടി. പരുക്കേറ്റു വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കാറില്‍ കടന്നു കളഞ്ഞ അക്രമി സംഘം പിന്നീട് പലയിടങ്ങളിലേക്കു മുങ്ങി. സംജാദിനെ മലപ്പുറത്തു നിന്നും രാഹുല്‍, തിഞ്ചു എന്നിവരെ വേളാങ്കണ്ണിയില്‍ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിലുമാണു പിടികൂടിയത്. നൗഷാദിനെ ബത്തേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.അക്രമി സംഘം സഞ്ചരിച്ച കാര്‍ പാട്ടവയലി‍ല്‍ നിന്നു കണ്ടെടുത്തു. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ബത്തേരി എസ്‌ഐ ജെ. ഷജീം, പൊലീസുകാരായ പി.വിജീഷ്, കെ. കുഞ്ഞന്‍, വരുണ്‍, ആര്‍. രതീഷ്, ടി.ഡി. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണു നാലുപേരെയും പിടികൂടിയത്.

Four people were arrested

Next TV

Related Stories
മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വർഷം

Jul 2, 2022 11:36 AM

മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വർഷം

മഹാരാജാസിന്റെ രക്ത സാക്ഷി, അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു...

Read More >>
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
Top Stories