ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു
May 23, 2022 11:54 PM | By Emmanuel Joseph

ദില്ലി: ഇന്ത്യാ ഗവണ്‍മെന്റും അമേരിക്കയും തമ്മില്‍ ജപ്പാനിലെ ടോക്കിയോയില്‍ വെച്ച്‌ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്കോട്ട് നാഥനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.

ഇന്ത്യാ ഗവണ്‍മെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഗവണ്‍മെന്റും 1997-ല്‍ തമ്മില്‍ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ പുതിയ കരാര്‍ അസാധുവാക്കുന്നു. 1997-ല്‍ കരാര്‍ ഒപ്പുവെച്ച ശേഷം ഡി എഫ് സി എന്ന പുതിയ ഏജന്‍സി അടക്കം അമേരിക്കയിലും ഇന്ത്യയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈയടുത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന ബില്‍ഡ് ആക്റ്റ് 2018 ന് ശേഷം പഴയ ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ (ഒപിഐസി) പിന്‍ഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവണ്‍മെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഏജന്‍സി. കടം , ഓഹരി നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീ ഇന്‍ഷുറന്‍സ്, സാധ്യതയുള്ള പ്രോജക്ടുകള്‍ക്കും ഗ്രാന്റുകള്‍ക്കും വേണ്ടിയുള്ള സാധ്യതാ പഠനങ്ങള്‍ തുടങ്ങിയവയാണ് ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പിന്തുണ പദ്ധതികള്‍ .

ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നത് തുടരുന്നതിന് ഡിഎഫ്‌സിയുടെ നിയമപരമായ ആവശ്യകതയാണ് കരാര്‍. ഡി എഫ് സി യോ അവരുടെ മുന്‍ഗാമിയായ ഏജന്‍സികളോ 1974 മുതല്‍ ഇന്ത്യയില്‍ സജീവമാണ്. ഇതുവരെ 5.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപ പിന്തുണ ഈ അമേരിക്കന്‍ ഏജന്‍സികള്‍ വഴി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അതില്‍ 2.9 ബില്യണ്‍ ഡോളര്‍ ഇപ്പോഴും കുടിശ്ശികയാണ്. ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നതിനായി നാല് ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശങ്ങള്‍ ഡിഎഫ്‌സിയുടെ പരിഗണനയിലാണ്. കോവിഡ്-19 വാക്സീന്‍ നിര്‍മ്മാണം, ആരോഗ്യ സംരക്ഷണ ധനസഹായം, പുനരുപയോഗ ഊര്‍ജ്ജം , എസ്‌എംഇ ധനസഹായം, സാമ്ബത്തിക ഉള്‍പ്പെടുത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസനത്തിന് പ്രാധാന്യമുള്ള മേഖലകളില്‍ ഡി എഫ് സി നിക്ഷേപ പിന്തുണ നല്‍കിയിട്ടുണ്ട്. നിക്ഷേപ പ്രോത്സാഹന കരാര്‍ ഒപ്പിടുന്നത് ഇന്ത്യയില്‍ ഡി എഫ് സി നല്‍കുന്ന നിക്ഷേപ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ സഹായകമാകും.

India America

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories