---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44592/guest-instructor-vacancy"
published_at: "2022-05-24T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c347a2ba99_images (4).png"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

> **Lead Summary:** **കോഴിക്കോട് : **ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.

## Article Content

**കോഴിക്കോട് : **ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എജുക്കേഷനിലെ ഗസ്റ്റ്് പാനലിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ നമ്പറും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

മെയ് 28ന് രാവിലെ 10.30 മുതൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെയും 30 ന് രാവിലെ 10.30 മുതൽ മലയാളം, ഹിന്ദി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലെയും അഭിമുഖം നടത്തും. ഫോൺ: 04672 952477.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44592/guest-instructor-vacancy)