---
title: "മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍"
english_title: "Chief Minister Pinarayi Vijayan's 77th birthday today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44611/chief-minister-pinarayi-vijayans-77th-birthday-today"
published_at: "2022-05-24T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c58db4a72f_images (31).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍

> **Lead Summary:** **കൊച്ചി**: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. സര്‍ക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്.

## Article Content

**കൊച്ചി**: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. സര്‍ക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്.

പതിവുപോലെ ഇക്കുറിയും ജന്മദിനത്തില്‍ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച്‌ 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വര്‍ഷം മുന്‍പ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാര്‍ഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44611/chief-minister-pinarayi-vijayans-77th-birthday-today)