---
title: "കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി;തീരദേശ മേഖലകളില്‍ മഴയ്ക്ക് സാധ്യത"
english_title: "Chance of rain in coastal areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44620/chance-of-rain-in-coastal-areas"
published_at: "2022-05-24T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c6a926a17c_images (12).jpeg"
keywords: []
---

# കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി;തീരദേശ മേഖലകളില്‍ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**: കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

## Article Content

**തിരുവനന്തപുരം**: കാലവര്‍ഷത്തിന്റെ ഭാഗമായുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

വരും മണിക്കൂറുകളില്‍ തീരദേശ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. IMD-GFS മോഡല്‍ പ്രകാരം ഇന്ന് കാസര്‍കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം,കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44620/chance-of-rain-in-coastal-areas)