---
title: "ട്രെയിന്‍ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ"
english_title: "A family of five suffers from food poisoning during a train journey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44641/a-family-of-five-suffers-from-food-poisoning-during-a-train-journey"
published_at: "2022-05-24T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c7ff2cd907_images (12).jpeg"
keywords: []
---

# ട്രെയിന്‍ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ

> **Lead Summary:** **തൃശൂര്‍**: മൂകാംബികയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ.മാവേലി എക്‌സ്‌പ്രസിലായിരുന്നു ഇവരുടെ യാത്ര. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ , അവന്തിക , നിവേദ്യ , നിരഞ്ജന എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

**തൃശൂര്‍**: മൂകാംബികയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ.മാവേലി എക്‌സ്‌പ്രസിലായിരുന്നു ഇവരുടെ യാത്ര. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ , അവന്തിക , നിവേദ്യ , നിരഞ്ജന എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഞ്ചുപേരുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ലാത്തതിനാല്‍ പുലര്‍ച്ചെ ഡിസ്‍ചാര്‍ജ് ചെയ്തതുവെന്നും അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44641/a-family-of-five-suffers-from-food-poisoning-during-a-train-journey)