---
title: "മട്ടന്നൂരിൽ വൻ തീപിടുത്തം "
english_title: "Big fire in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44643/big-fire-in-mattannur"
published_at: "2022-05-24T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c826cdf3e5_Picsart_22-05-24_12-29-33-383.jpg"
keywords: []
---

# മട്ടന്നൂരിൽ വൻ തീപിടുത്തം 

> **Lead Summary:** മട്ടന്നൂരിൽ വൻ തീപിടുത്തം മട്ടന്നൂർ ഐ മാൾ ബിൽഡിംഗിൽ ഷമീമിന്റെ ഉടമസ്ഥതയിലുള്ള എ എം ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണം എന്ന് കരുതുന്നു. പുലർച്ചെ ഷട്ടറിൽ കൂടി തീയും പുകയും ഉയരുന്നത് കണ്ട് ഫുട്പാത്ത് കച്ചവടക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

## Article Content

മട്ടന്നൂരിൽ വൻ തീപിടുത്തം മട്ടന്നൂർ ഐ മാൾ ബിൽഡിംഗിൽ ഷമീമിന്റെ ഉടമസ്ഥതയിലുള്ള എ എം ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണം എന്ന് കരുതുന്നു. പുലർച്ചെ ഷട്ടറിൽ കൂടി തീയും പുകയും ഉയരുന്നത് കണ്ട് ഫുട്പാത്ത് കച്ചവടക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

  സ്റ്റേഷൻഓഫീസർ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുരേന്ദ്രബാബു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, രാജേഷ് തോട്ടത്തിൽ,വിജേഷ് കെ വി, ഷിജു,എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44643/big-fire-in-mattannur)