---
title: "പ്രകോപന മുദ്രാവാക്യം; ഈരാറ്റുപേട്ടയില്‍ ഒരാള്‍ കസ്റ്റഡിയിൽ "
english_title: "Provocative slogan; One person in custody in Erattupetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44647/provocative-slogan-one-person-in-custody-in-erattupetta"
published_at: "2022-05-24T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c86c4492f9_IMG-20220524-WA0057.jpg"
keywords: []
---

# പ്രകോപന മുദ്രാവാക്യം; ഈരാറ്റുപേട്ടയില്‍ ഒരാള്‍ കസ്റ്റഡിയിൽ 

> **Lead Summary:** ഈരാറ്റുപേട്ട: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു.

## Article Content

ഈരാറ്റുപേട്ട: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു.

ഈരാറ്റുപേട്ട സ്വദേശി പാറനാനിയില്‍ അന്‍സാര്‍ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയത് അന്‍സാറായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44647/provocative-slogan-one-person-in-custody-in-erattupetta)