---
title: "തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു"
english_title: "Gold prices rose for the second day in a row"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44655/gold-prices-rose-for-the-second-day-in-a-row"
published_at: "2022-05-24T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c8e6389df4_INDIA-GOLD-DEMAND-0_1647789767548_1648188558804.JPG"
keywords: []
---

# തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്.

ഇന്നലെ 80 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിട്ടുണ്ടായിരുന്നത്. മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു.

ഒരാഴ്ചയ്ക്കിടയില്‍ 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44655/gold-prices-rose-for-the-second-day-in-a-row)