---
title: "മോറിസ് കോയിൻ തട്ടിപ്പ്: ഫോർട്ട് കൊച്ചി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ"
english_title: "Morris Coin scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44658/morris-coin-scam"
published_at: "2022-05-24T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c91f4d6b82_IMG_20220524_132705.jpg"
keywords: []
---

# മോറിസ് കോയിൻ തട്ടിപ്പ്: ഫോർട്ട് കൊച്ചി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** കണ്ണുർ: വടക്കെ മലബാറിലെ നിക്ഷേപകർക്ക് കോടികൾ നഷ്ടപ്പെട്ട മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ ജോഷിയെ യാണ് കണ്ണൂർ സിറ്റി അഡീഷണൽ എസ് പി .സദാനന്ദൻ അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണുർ: വടക്കെ മലബാറിലെ നിക്ഷേപകർക്ക് കോടികൾ നഷ്ടപ്പെട്ട മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ ജോഷിയെ യാണ് കണ്ണൂർ സിറ്റി അഡീഷണൽ എസ് പി .സദാനന്ദൻ അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസിൽ മൊത്തം എട്ടു പേർ അറസ്റ്റിലായി. മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത മണി ചെയ്ൻ മാതൃകയിൽ കോടികൾ പിരിച്ചെടുക്കുകയായിരുന്നു . ഇതിനിടെ എൽ. ആർ േട്രഡിങ്ങ് , മോറിസ് കോയിൻ എന്നീ വെബ് സൈറ്റുകളുടെ ഡാറ്റാ ബെ'യ്സ് കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത് പരിശോധിച്ചതിൽ മൊത്തം രണ്ട് ലക്ഷത്തി അമ്പത്തി ആറായിരം മെമ്പർമാർ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചതായും 1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായും കാണുന്നു.

ഇതിൻ്റെ പൂർണമായ വിവരങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്. മോറിസ് കോയിനിൽ അവസാന കാലത്ത് നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടില്ല. ജൂനിയർ കെ ജോഷിയെ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44658/morris-coin-scam)