---
title: "തലശ്ശേരിക്കടുത്ത് മണ്ണയാട് ഭക്ഷ്യ വിഷബാധ"
english_title: "Mannayad food poisoning near Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44667/mannayad-food-poisoning-near-thalassery"
published_at: "2022-05-24T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c9e62eee56_Screenshot_20220524_142758.jpg"
keywords: []
---

# തലശ്ശേരിക്കടുത്ത് മണ്ണയാട് ഭക്ഷ്യ വിഷബാധ

> **Lead Summary:** തലശ്ശേരി: തലശ്ശേരിക്കടുത്ത് മണ്ണയാട് സഹകരണനേഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർത്ഥിനികൾ ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ.

## Article Content

തലശ്ശേരി: തലശ്ശേരിക്കടുത്ത് മണ്ണയാട് സഹകരണനേഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർത്ഥിനികൾ ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ.

ഭക്ഷ്യ വിഷബാധയെന്നാണ് സംശയം ഹോസ്റ്റലിലെ മേട്രൺ ഉൾപ്പെടെ 23 പേരാണ്  സഹകരണാശുപത്രിയിൽ ചികിൽസ തേടിയത്.

മേട്രനു് ഞായറാഴ്ച മുതൽ അസ്വസ്ഥതയുണ്ട്. തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് 22 നേഴ്സിംഗ് വിദ്യാർത്ഥിനികളെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. 

ഭേദമായതിനെ തുടർന്ന് മേട്രനെ ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് സാമ്പാറും ചോറും കഴിച്ചതിനു ശേഷമാണ് ചില വിദ്യാർത്ഥിനികൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഇതിനിടെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോസ്റ്റലും പരിസരവും പരിശോധിച്ചു.കുടിവെള്ളത്തിൻ്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44667/mannayad-food-poisoning-near-thalassery)