---
title: "മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബാലഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "Balagrama Sabha was organized under the leadership of Mangattidam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44675/balagrama-sabha-was-organized-under-the-leadership-of-mangattidam-grama-panchayat"
published_at: "2022-05-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ca87aaa788_Screenshot_20220524_151134.jpg"
keywords: []
---

# മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബാലഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** മാങ്ങാട്ടിടം: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബാലഗ്രാമസഭ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ബാലഗ്രാമസഭ നടന്നത്.

## Article Content

മാങ്ങാട്ടിടം: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബാലഗ്രാമസഭ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ബാലഗ്രാമസഭ നടന്നത്.

150ഓളം കുട്ടികൾ ബാല ഗ്രാമസഭയിൽ പങ്കെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി നാടക കലാകാരൻ വി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. സത്യൻ, പഞ്ചായത്ത് അംഗങ്ങളായ വിജേഷ് മാറോളി, ഷീന എം, ഷിവ്യ കെ, ഷിജു ഒറോക്കണ്ടി, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44675/balagrama-sabha-was-organized-under-the-leadership-of-mangattidam-grama-panchayat)