---
title: "മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.ഉണ്ണികൃഷ്ണന് സ്വീകരണം നൽകി"
english_title: "Malabar Devaswom Board Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44678/malabar-devaswom-board-thalassery"
published_at: "2022-05-24T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cae7919b42_Picsart_22-05-24_15-36-45-599.jpg"
keywords: []
---

# മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.ഉണ്ണികൃഷ്ണന് സ്വീകരണം നൽകി

> **Lead Summary:** തലശ്ശേരി: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.ഉണ്ണികൃഷ്ണന് സ്വീകരണം നൽകി. മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ട്രസ്റ്റി ബോർഡ്, കമ്മിറ്റി ഭാരവാഹികൾ, ജീവനക്കാർ എന്നിവർ ചേർന്നാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

തലശ്ശേരി: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.ഉണ്ണികൃഷ്ണന് സ്വീകരണം നൽകി. മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ട്രസ്റ്റി ബോർഡ്, കമ്മിറ്റി ഭാരവാഹികൾ, ജീവനക്കാർ എന്നിവർ ചേർന്നാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.

എക്സികുട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.ദിനരാജ് അധ്യക്ഷത വഹിച്ചു. ജീർണ്ണോദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് പി.ഭാസ്കരൻ ,ബ്രഹ്മശ്രീ തെക്കില്ലം ശങ്കരൻ നമ്പൂതിരി ,കെ.ബാബു രാജൻ, പി.പി.സന്തോഷ്, ശ്രീധരൻ താഴ്ത്തിലേരി, സി.എം.ബാലകൃഷ്ണൻ, കെ.രാജൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ചെയർമാനാണ് ടി.ഉണ്ണികൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44678/malabar-devaswom-board-thalassery)