---
title: "മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇരിട്ടിയിൽ നടന്നു"
english_title: "The General Body Meeting of the Merchants Association was held at Iritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44682/the-general-body-meeting-of-the-merchants-association-was-held-at-iritti"
published_at: "2022-05-24T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cb295d8fb0_Picsart_22-05-24_15-54-55-009.jpg"
keywords: []
---

# മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇരിട്ടിയിൽ നടന്നു

> **Lead Summary:** ഇരിട്ടി: മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇരിട്ടിയിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി യോഗം ഉത്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇരിട്ടിയിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി യോഗം ഉത്ഘാടനം ചെയ്തു.

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അയ്യൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ജോസഫ് വർഗീസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ നാസർ തിട്ടയിൽ വരവു ചിലവു കണക്കും അവതരിപ്പിച്ചു .പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും.

വ്യാപാരി നേതാക്കളായ എ. സുധാകരൻ, ജോയി യുവറാണി, സി.കെ .സതീശൻ, എൻ. കുഞ്ഞിമൂസ്സഹാജി ,. കെ. എസ് . ജോയി , എം. അസ്സൂട്ടി , കെ.കെ. ഹാഷിം എന്നിവർ പ്രസംഗിച്ചു . ഇരിട്ടി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അയ്യൂബ് പൊയിലൻ (പ്രസിഡണ്ട് ), ജോസഫ് വർഗീസ് (ജനറൽ സെക്രട്ടറി), നാസർ തിട്ടയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.ജനറൽ ബോഡി യോഗം പ്രമാണിച്ച് ചൊവ്വാഴ്ച ഉച്ചവരെ ഇരിട്ടി ടൗണിൽ കടകളച്ചിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44682/the-general-body-meeting-of-the-merchants-association-was-held-at-iritti)