കുടുംബങ്ങളും സമൂഹവും പരസ്പരം മനസ്സ് തുറന്നുള്ള സംഗമങ്ങൾ പ്രാധാന്യമുള്ളതെന്ന് ബിഷപ്പ് അലക്സ് വടക്കുംതല

കുടുംബങ്ങളും സമൂഹവും പരസ്പരം മനസ്സ് തുറന്നുള്ള സംഗമങ്ങൾ പ്രാധാന്യമുള്ളതെന്ന് ബിഷപ്പ് അലക്സ് വടക്കുംതല
May 24, 2022 03:54 PM | By Sheeba G Nair

കണ്ണൂർ: കുടുംബങ്ങളും സമൂഹവും പരസ്പരം ഹൃദയം തുറന്നുള്ള ആഘോഷമായി മാറി വിവിധ തലങ്ങളിൽ നടന്ന സിനഡെന്ന് കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. സിനഡാത്മക സഭക്ക് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്വം എന്ന വിഷയത്തിലൂന്നി നടന്ന കണ്ണൂർ രൂപതാതല സിനഡ് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

പുതുതലമുറയിലുള്ളവരും പഴയ തലമുറയിലുള്ളവരും ഒരുമിച്ചു ചേർന്ന് സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന സ്നേഹ സംഗമങ്ങളാക്കിയ സിനഡ് പുതിയ ദൗത്യമാണ് നമുക്ക് പകർന്നേകിയിട്ടുള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ട്രീസാജോർജ്, ക്ലാരൻസ് ഫെർണാണ്ടസ്, ഷേർളി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. ഫാദർ സുദീപ് മുണ്ടക്കൽ, ഫാദർ ഷൈജു പീറ്റർ എന്നിവർ പ്രമേയാവതരണം നടത്തി.

ബൈബിൾ പ്രതിഷ്ഠ, സിനഡൽ ചർച്ചകൾ എന്നിവ നടന്നു. വൈകുന്നേരം രൂപതാ ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തിൽ സിനഡൽ ദിവ്യബലി അർപ്പിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ഫൊറോനകളിൽ നിന്നും പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, വൈദീക സമിതി അംഗങ്ങൾ, സിനഡ് പരിശീലന ടീം അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സിനഡിൽ പങ്കാളികളായി.

Bishop Alex Vadakumthala said that it is important for families and the community to have open - minded meetings

Next TV

Related Stories
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
Top Stories