---
title: "ജില്ലാ പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "District Panchayat Gram sabha start."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44686/district-panchayat-gram-sabha"
published_at: "2022-05-24T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cb8a01ea40_Picsart_22-05-24_16-20-45-451.jpg"
keywords: []
---

# ജില്ലാ പഞ്ചായത്ത് ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നടന്നു. പയ്യന്നൂർ എം.എൽ.എ. ടി. ഐ 'മധുസൂദനൻ ഉൽഘാടനം ചെയ്തു.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 വർഷത്തേക്കുള്ള വാർഷിക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാണ് ഗ്രാമസഭയിൽ നടന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നടന്നു. പയ്യന്നൂർ എം.എൽ.എ. ടി. ഐ 'മധുസൂദനൻ ഉൽഘാടനം ചെയ്തു.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 വർഷത്തേക്കുള്ള വാർഷിക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാണ് ഗ്രാമസഭയിൽ നടന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ഗംഗാധരൻ മാസ്റ്റർ, പഞ്ചായത്ത് സിക്രട്ടറി ഇ.എൻ 'സതീഷ് ബാബു, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ യു.പി.ശോഭ, വി.കെ.സുരേഷ് ബാബു, ടി. സരള, അഡ്വ.കെ.രത്നകുമാരി, പഞ്ചായത്തംഗം തോമസ് വക്കത്താനം പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി.കെ.ശാന്തി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44686/district-panchayat-gram-sabha)