---
title: "പാലയാട് യൂണിവേഴ്സിറ്റിയിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു "
english_title: "A chess tournament was organized at Palayat University."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44689/a-chess-tournament-was-organized-at-palayat-university"
published_at: "2022-05-24T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cbc0c2adf8_Picsart_22-05-24_16-35-35-216.jpg"
keywords: []
---

# പാലയാട് യൂണിവേഴ്സിറ്റിയിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** കണ്ണൂർ : പാലയാട് ആനന്ദ് ചെസ്സ് അക്കാദമിയും, കണ്ണൂർജില്ലാ ചെസ്സ് അസ്സോസിയേഷനും ചേർന്ന് പാലയാട് യൂണിവേഴ്സിറ്റിയിൽ വെച്ച് ചെസ്സ് മൽസരം സംഘടിപ്പിച്ചു.ധർമ്മടം പോലീസ് സബ് ഇൻസ്പെക്ടർ ധന്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.മോഹനൻ അധ്യക്ഷത വഹിച്ചു.ധർമ്മടം പോലീസ് സബ് ഇൻസ്പെക്ടർ മുനീർ,വി.വി.ബാലറാം, വി.ദിലീപ്,പി.കരുണൻ എന്നിവർ സംസാരിച്ചു.

## Article Content

കണ്ണൂർ : പാലയാട് ആനന്ദ് ചെസ്സ് അക്കാദമിയും, കണ്ണൂർജില്ലാ ചെസ്സ് അസ്സോസിയേഷനും ചേർന്ന് പാലയാട് യൂണിവേഴ്സിറ്റിയിൽ വെച്ച് ചെസ്സ് മൽസരം സംഘടിപ്പിച്ചു.ധർമ്മടം പോലീസ് സബ് ഇൻസ്പെക്ടർ ധന്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.മോഹനൻ അധ്യക്ഷത വഹിച്ചു.ധർമ്മടം പോലീസ് സബ് ഇൻസ്പെക്ടർ മുനീർ,വി.വി.ബാലറാം, വി.ദിലീപ്,പി.കരുണൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് സിവിൽ സർവ്വീസസ് ചാമ്പ്യൻഷിപ്പിൽ അഖിലേന്ത്യാ തലത്തിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണ്ണ മെഡൽ നേടിയ ഇ.ഷീനയെ ചെസ്സ് അക്കാദമി ആദരിച്ചു.ഓപ്പൺ വിഭാഗത്തിൽ റോഷിൻ ഹരി ഒന്നാം സ്ഥാനവും,നജാ ഫാത്തിമ രണ്ടാം സ്ഥാനവും, കെ.കെ.ആർജ്ജവ് പിണറായി മൂന്നാം സ്ഥാനവും, പ്രവീൺ നാലാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ യുക്ത.വി.ഗിരീഷ് ഒന്നാം സ്ഥാനവും,ലക്ഷ്യ രണ്ടാം സ്ഥാനവും,ഭാഗ്യലക്ഷ്മി മൂന്നാം സ്ഥാനവും,നിഹാരിക നാലാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44689/a-chess-tournament-was-organized-at-palayat-university)